May 8, 2026

ജീവനക്കാരുടെ അന്യായമായ സ്ഥലം മാറ്റം; സഹകരണ വകുപ്പ് ഓഫീസിന് മുൻപിൽ പ്രധിഷേധവുമായി എൻജിഒ യൂണിയൻ

0
WhatsApp Image 2026-05-08 at 5.51.27 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാനദണ്ഡങ്ങൾ പാലിക്കാതെ സഹകരണ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റത്തിനെതിരെ പ്രധിഷേധവുമായി എൻജിഒ യൂണിയൻ. പ്രതികാര നടപടിയുടെ ഭാഗമായി ജീവനക്കാരെ സ്ഥലം മാറ്റിയാൽ കർശനമായി നേരിടുമെന്നും നിയമവിരുദ്ധമായി ഇറക്കിയ സ്ഥലം മാറ്റ ഉത്തരവുകൾ അടിയന്തിരമാരി പിൻവലിക്കണമെന്നും എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു.

സഹകരണ വകുപ്പിലെ വനിതാ ജീവനക്കാരെ ഉൾപ്പടെ യാതൊരെ മാനദ്ദണ്ഡങ്ങും ഇല്ലാതെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി കൊണ്ടാണ് സഹകരണ ജോയിന്റ് ഡയറക്ടർ (ഓഡിറ്റ് ) ഉത്തരവിറക്കിയത്. ശരീരിക പ്രയാസമുള്ള വനിതാ ജീവനക്കാരെ ബത്തേരിയിൽ നിന്നും മാനന്തവാടിയിലേക്ക് സ്ഥലം മാറ്റി. യൂണിയൻ ബത്തേരി ഏരിയ ജോയിന്റ് സെക്രട്ടറി അരവിന്ദ് മോഹനെ ബത്തേരിയിൽ നിന്നും മാനന്തവാടിയിലേക്കും ജില്ലാ കൗൺസിൽ അംഗം രജിത്ത്. എ. ആർ നെ മാനന്തവാടി യിൽ നിന്നും ബത്തേറിയിലേക്കും സ്ഥലം മാറ്റി ഉത്തരവിറക്കി. എൻജിഒ അസോസിയേഷൻ നേതാക്കൾ എഴുതി കൊടുക്കുന്ന എൻജിഒ യൂണിയൻ അംഗങ്ങളെ മാനദണ്ഡങ്ങൾ ലംഗിച്ച് സ്ഥലം മാറ്റിയതെന്ന് യൂണിയൻ ആരോപിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും 5 ജീവനക്കാരെ വർക്കിങ് അറേൻജ്മെന്റിൽ ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി. സംസ്ഥാനത്താകെ ഓഫീസർമാരെ ഭീഷണിപ്പെടുത്തി അന്യമായി നടത്തിക്കൊണ്ടിരിക്കുന്ന സ്ഥലം മാറ്റത്തിനെതിരെ വലിയ പ്രധിഷേധമാണ് സംസ്ഥാനത്താകെ ഉയർന്നു വരുന്നത്.

സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ (ഓഡിറ്റ് ) ഓഫീസിന് മുൻപിൽ എൻ ജി ഒ യൂണിയൻ സംഘടിപ്പിച്ച പ്രധിഷേധം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ. പി. മധുസൂദനൻ, ജില്ലാ പ്രസിഡന്റ് വി. ജെ. ഷാജി, ജില്ലാ ട്രഷറർ സരിത. യു. കെ, സ്മിത. സി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *