May 13, 2026

സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

0
template for wayanad news (10)
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡൽഹി: സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം അറിയാം. cbse.gov.in, cbseresults.nic.in തുടങ്ങിയ സൈറ്റുകളിൽ ഫലം അറിയാം.

പരീക്ഷയിൽ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. 88.86% ആണ് പെൺകുട്ടികളുടെ വിജയശതമാനം. 82.13% ആൺകുട്ടികളും ഉപരിപഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയ മുഴുവൻ ട്രാൻസ്ജെന്‍ഡർ വിദ്യാർഥികളും വിജയിച്ചു.

തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചത് (95.62%). ചെന്നൈയിൽ 93.84% പേരും ബെംഗളൂരുവിൽ 93.19% പേരും വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവാണ്. കഴിഞ്ഞ തവണ 87.98 ശതമാനം പേർ വിജയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *