April 17, 2026

സ്വർണവില താഴേക്ക്; ഇന്ന് സ്വർണം വാങ്ങിയാൽ സാമ്പത്തിക ലാഭം

0
template for wayanad news (6)
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,11,800 രൂപയാണ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 13,975 രൂപയുമായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ താഴ്ന്ന് 11,485 രൂപയായും പവന് 91,880 രൂപയുമായി മാറി. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,945 രൂപയും പവന് 71,560 രൂപയുമാണ് നിലവിലെ വില. ഒൻപത് കാരറ്റ് സ്വർണം ഗ്രാമിന് 5,765 രൂപയും പവന് 46,120 രൂപയുമായി.

ഇന്നലെ ഒരു പവന്റെ വില 1,12,080 രൂപ ആയിരുന്നു. ഓരോ ദിവസവും വലിയ മാറ്റങ്ങൾ ആണ് സ്വർണവിലയിൽ ഉണ്ടാകുന്നത്. വിപണിയിൽ പ്രവചനാതീതമായ കയറ്റിറക്കങ്ങൾ തുടരുന്നതിനാൽ ഉപയോക്താക്കൾ ആശങ്കയിലാണ്. കഴിഞ്ഞ കുറെ മാസങ്ങളായി സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്.

സ്വർണവില കുറഞ്ഞെങ്കിലും സംസ്ഥാനത്ത് വെള്ളിവിലയിൽ കാര്യമായ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയാണ് ഇന്നത്തെ നിരക്ക്. 10 ഗ്രാമിന് 2,550 രൂപ നൽകണം. കേരളത്തിൽ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവില പവന് 1,12,800 രൂപയും ഏറ്റവും കുറഞ്ഞത് 1,09,240 രൂപയുമാണ്.

വരും ദിവസങ്ങളിലും സമാനമായ മാറ്റങ്ങൾ വിപണിയിൽ ദൃശ്യമാകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടാകുന്ന തുടർച്ചയായ മാറ്റങ്ങൾ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണത്തിലും ഈ കാലയളവിൽ വർധന പ്രകടമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *