May 13, 2026

മാനന്തവാടി താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന മെയ് 18-ന്

0
template for wayanad news (11)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പുതിയ അദ്ധ്യായന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി മാനന്തവാടി താലൂക്കിലെ എല്ലാ സ്കൂൾ വാഹനങ്ങളുടെയും പരിശോധന നടത്തുന്നു. മെയ് 18-ന് മാനന്തവാടി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാവിലെ 7 മണി മുതൽ വാഹന പരിശോധന സെൻറ് പാട്രിക് സ്കൂൾ, കാട്ടിക്കുളം റോഡ്, മാനന്തവാടിയിൽ വച്ച് നടത്തപ്പെടും.

കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് എല്ലാ സ്കൂളുകൾക്കും മോട്ടോർ വാഹന വകുപ്പ് നൽകുന്ന എൻഒസി നിർബന്ധമാണ്. അതിന്റെ ആദ്യ ഘട്ടമായ മെക്കാനിക്കൽ ക്ഷമതാ പരിശോധനയെ തുടർന്ന് ഡ്രൈവർമാർക്കും, അറ്റൻഡർമാർക്കും വാഹനങ്ങളുടെ ചുമതല വഹിക്കുന്ന അധ്യാപകർക്കുമുള്ള ക്ലാസും അന്നേദിവസം ഉണ്ടായിരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *