മാർഗ്ഗംകളി ശില്പശാല സംഘടിപ്പിച്ചു
ദ്വാരക: സീറോ മലബാർ മാതൃവേദി മാനന്തവാടി രൂപത സമുദായ ശക്തികരണ വർഷാചരണത്തിന്റെ ഭാഗമായി മെയ് 12ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് മാർഗംകളി ശില്പശാല സംഘടിപ്പിച്ചു. സുറിയാനി ക്രിസ്ത്യാനികളുടെ തനത് കലാരൂപമായ മാർഗ്ഗംകളി പുതുതലമുറയ്ക്ക് കൈമാറുന്നതിനും പാരമ്പര്യ കലകളുടെ പരിപോഷണത്തിനുമായി സംഘടിപ്പിച്ച ശില്പശാല മാതൃവേദി രൂപതാ ഡയറക്ടർ ഫാദർ ബിനു വടക്കേൽ ഉദ്ഘാടനം ചെയ്തു.
കൈതക്കൽ ജി എൽ പി സ്കൂൾ അധ്യാപിക ബിന്ദു ചാക്കോ ടീച്ചർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. രൂപത പ്രസിഡണ്ട് ശ്രീമതി മേഴ്സി അമരികാട്ട് ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് ഷേർളി വലിയവീട്ടിൽ സെക്രട്ടറി മോളി പുഞ്ചയിൽ എന്നിവർ സംസാരിച്ചു.
ശില്പശാലയിലും തുടർന്ന് നടന്ന സ്നേഹവിരുന്നിലും മാനന്തവാടി രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 75 അമ്മമാർ പങ്കെടുത്തു. സമുദായ ബോധവും ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്താൻ ഈ ശില്പശാല സഹായകമായി.





Leave a Reply