May 19, 2026

കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

0
IMG_20260519_151559
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നടപ്പിലാക്കിവരുന്ന ‘ഡി. എം ആശ്വാസ് ’ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നു.

2026 മെയ്‌ 16 മുതൽ ജൂൺ 14 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിലൂടെ , സൗജന്യ ഒ.പി സേവനങ്ങൾ കൂടാതെ ഡോക്ടർമാർ നിർദ്ദേശിക്കുന്ന  രോഗികൾക്ക് ലാബ് പരിശോധനകൾ, റേഡിയോളജി സേവനങ്ങൾ, മരുന്നുകൾ അടക്കമുള്ള കിടത്തി ചികിത്സകളും ഉൾപ്പെടുത്തിയിരിക്കു ന്നു. കൂടാതെ ഗുരുതരാവസ്ഥയിലുള്ള കുട്ടികൾക്ക് പീഡിയാട്രിക് ഐ. സി. യു പരിചരണവും (NICU ഒഴികെ ) പദ്ധതിയുടെ ഭാഗമായി സൗജന്യമായി നൽകുന്നതായിരിയ്ക്കും. സമൂഹത്തിലെ നിർദ്ദനരായ കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ആരോഗ്യ രംഗത്തെ ആശുപത്രിയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുമായാണ് ഡി എം ആശ്വാസ് എന്ന പദ്ധതി നടപ്പിലാക്കിവരുന്നത്. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി  മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8111881051, 8943 899 899 എന്നീ നമ്പറുകളിൽ വിളിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *