കൈവിരലിൽ മോതിരം കുടുങ്ങി; പത്തുവയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന
മാനന്തവാടി: കളിക്കുന്നതിനിടയിൽ വിരലിൽ മോതിരം കുടുങ്ങി പരിക്കേറ്റ പത്തുവയസ്സുകാരന് മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങൾ രക്ഷകരായി. ചേരിയൻകൊല്ലി മാതയ്ക്കൽ ബിനോയിയുടെ മകൻ ആദിലിന്റെ കൈവിരലാണ് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വാതിലിനിടയിൽ കുടുങ്ങി മുറിവേറ്റത്. ഇതോടെ വിരലിൽ കിടന്നിരുന്ന സ്റ്റീൽ മോതിരം കടുക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ അവസ്ഥയറിഞ്ഞ്, ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനോദ് വി.പി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശശി കെ.ജി, സുജിത്ത് എം.എസ്, ലിജിത് ആർ.സി, ആനന്ദ് ടി, ഹോം ഗാർഡ് ഷൈജറ്റ് മാത്യു എന്നിവർ സ്ഥലത്തെത്തി. ആശുപത്രി ജീവനക്കാർ കുട്ടിയുടെ കൈവിരൽ മരവിപ്പിച്ച ശേഷം, അഗ്നിരക്ഷാ സേനാംഗങ്ങൾ റിങ് കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചു മാറ്റുകയായിരുന്നു.





Leave a Reply