May 21, 2026

ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും പരിശീലനവും നടത്തി

0
IMG_20260521_212027
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: അപ്രതീക്ഷിതമായി എത്തുന്ന പ്രകൃതിക്ഷോഭങ്ങളെയും ദുരന്തങ്ങളെയും ശാസ്ത്രീയമായി നേരിടാൻ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എം മാനന്തവാടി രൂപതയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും കൈകോർത്ത് ടാസ്‌ക് ഫോഴ്‌സ് രൂപീകരണവും ആദ്യഘട്ട പരിശീലനവും സംഘടിപ്പിച്ചു.

മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ എങ്ങനെ ഇടപെടണം, പ്രഥമശുശ്രൂഷകൾ എങ്ങനെ നൽകണം, രക്ഷാപ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാകാം തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ധർ നയിച്ച പരിശീലനമാണ് നടന്നത്. കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഉദ്യോഗസ്ഥരായ ഡോ. ഹരിദാസ് വി.ആർ, ശ്രീ അബീഷ് ആന്റണി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ബി.എൽ.എസ് ടീം അംഗങ്ങൾ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പി.ജെ, പ്രോഗ്രാം കോഡിനേറ്റർ ശ്രീ ജോസ് പി.എ, സിസ്റ്റർ ദിവ്യ എസ്.ഡി, രൂപതാ വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേൽ, ജനറൽ സെക്രട്ടറി റോബിൻ ബിജു വടക്കേക്കര, സെക്രട്ടറി ദിവ്യ പാട്ടശ്ശേരി, കെ.സി.വൈ.എം രൂപതാ ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സിസ്റ്റർ റോസ് ടോം എസ്.എ.ബി.എസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. രൂപതയിലെ വിവിധ മേഖലകളിൽ നിന്നുള്ള 60 യുവജനങ്ങളെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട ടാസ്‌ക് ഫോഴ്‌സ് ടീം രൂപീകരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *