May 25, 2026

ഡോ. റെജി ഫ്രാൻസിസിന് ഡോക്ടറേറ്റ്

0
IMG_20260525_145740
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തമിഴ്നാട് അളഗപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും “കേരളത്തിന്റെ സുസ്ഥിര വികസനം ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ” എന്ന വിഷയത്തിൽ ഡോ. റെജി ഫ്രാൻസിസ് ഡോക്ടറേറ്റ് നേടി. ടൂറിസം മേഖലയിലെ കേരളത്തിന്റെ സാധ്യതകളും പ്രശ്നങ്ങളും, സുസ്ഥിര വികസനത്തിനായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കുന്നതിലൂടെ വയനാട് പോലുള്ള ടൂറിസം സാധ്യതകൾ കൂടുതലുള്ള ജില്ലകൾക്ക് ലഭിക്കുന്ന മുന്നേറ്റങ്ങളും ഡോ. റെജിയുടെ പഠനത്തിന്റെ ഭാഗമാണ്. മേരി മാതാ കോളേജ് കൊമേഴ്സ് വിഭാഗം അധ്യാപകനായ ഡോ. റെജി ഫ്രാൻസിസ്, പഴശ്ശിനഗർ പരേതനായ മധുരപ്ലാക്കൽ ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനാണ്. കബനിഗിരി കുഴിപ്പള്ളിൽ ഷെറിൻ കെ. മാത്യു ആണ് ഭാര്യ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *