സിസ്റ്റര്‍ മരിയ സ്റ്റെല്ല തയ്യില്‍ നിര്യാതയായി
മാനന്തവാടി: കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്‌സ്)സന്യാസിനീസമൂഹത്തിലെ ആദ്യകാല അംഗം സിസ്റ്റര്‍ മരിയ സ്റ്റെല്ല തയ്യില്‍ എസ്‌സിവി(84) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വിന്‍സന്റ്ഗിരി ജനറലേറ്റ് ചാപ്പലില്‍. തിരുവനന്തപുരം മൂന്നാംമൂട് പരേതരായ തയ്യില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ:പരേതനായ ജോയി(ബംഗളൂരു), പരേതനായ ബാബു(ചെന്നൈ), ജോളി (ബംഗളൂരു), മേഴ്‌സി (ജര്‍മനി), കുഞ്ഞുമോന്‍(മൂന്നാംമൂട്), ബേബിച്ചന്‍(ബംഗളൂരു),ഷാജി(അമേരിക്ക),സിസി ചാരമൂട്).
ജര്‍മനിയില്‍ ഹെപ്പന്‍ഹൈം, കേരളത്തില്‍ മാനന്തവാടി, തുവയൂര്‍, പത്തനംതിട്ട, എറവ്, തിരുവനന്തപുരം, ചെന്നലോട്, കുറവിലങ്ങാട് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.





Leave a Reply