May 27, 2026

വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ് ഭാരവാഹികളെ ഉഷ വിജയൻ എം.എൽ.എ ആദരിച്ചു

0
IMG_20260527_141538
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഉഷ വിജയൻ വോട്ടർമാർക്ക് നന്ദി പറയുന്നതിനായി നടത്തിയ രണ്ടു ദിവസത്തെ പര്യടനം സമാപിച്ചു. പര്യടനത്തിന്റെ ഭാഗമായി 173-ാം നമ്പർ വാരാമ്പറ്റ ബൂത്തിൽ ആകാശവിസ്മയം തീർത്ത വെടിക്കെട്ടോടെയാണ് എം.എൽ.എയെ സ്വീകരിച്ചത്. മാനന്തവാടി നിയോജക മണ്ഡലത്തിൽ തനിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയത് വെള്ളമുണ്ട പഞ്ചായത്താണെന്ന് എം.എൽ.എ പറഞ്ഞു. ഇതിന് നേതൃത്വം നൽകിയ യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എ. മോയി, ജനറൽ കൺവീനർ ഷാജി ജേക്കബ്, ട്രഷറർ ടി.കെ. മമ്മൂട്ടി എന്നിവരെ ഉഷ വിജയൻ എം.എൽ.എ ഷാൾ അണിയിച്ച് നന്ദി രേഖപ്പെടുത്തി. എക്കാലത്തും യു.ഡി.എഫിന്റെ സഹയാത്രികനായ കൊച്ചാറ ശംഭുവിനെയും ചടങ്ങിൽ വെച്ച് എം.എൽ.എ ആദരിച്ചു.

 

വാരാമ്പറ്റ ബൂത്ത് ചെയർമാൻ പി.ഒ. നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.ഡി.എഫ് വയനാട് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീപൻ മാസ്റ്റർ, നിയോജക മണ്ഡലം കൺവീനർ അഡ്വ. എൻ.കെ. വർഗ്ഗീസ്, അഡ്വ. എം. വേണുഗോപാൽ, എ.എം. നിശാന്ത്, പി.എ. അബ്ദുൾ ഗഫൂർ, കെ.സി. സുധാകരൻ, പി. ഉസ്മാൻ, സിറാജ് കമ്പ, എ. സുനീറ, ശ്രുതി സജീവൻ, കെ.ന. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ബൂത്ത് കൺവീനർ ശ്രീജിത്ത് ബി.കെ. സ്വാഗതവും സി.കെ. സുബൈർ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *