June 3, 2026

അമ്പലവയൽ കാർഷിക കോളേജ്‌ തെരഞ്ഞെടുപ്പ്‌:എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വല വിജയം

0
IMG_20260603_091535
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ:കേരള കാർഷിക സർവകലാശാലയ്‌ക്ക്‌ കീഴിലെ അമ്പലവയൽ കാർഷിക കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വല ജയം. ആകെ 12 സീറ്റിൽ 11 സീറ്റ്‌ നേടിയാണ്‌ യൂണിയൻ നിലനിർത്തിയത്‌. വലിയ ഭൂരിപക്ഷത്തോടെയാണ്‌ കെഎസ്‌യു പാനലിനെ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ പരാജയപ്പെടുത്തിയത്‌. പ്രസിഡന്റായി എ എം അലീന തെരഞ്ഞെടുക്കപ്പെട്ടു. ജി എസ്‌ അച്യുത്‌ ആണ്‌ ജനറൽ സെക്രട്ടറി. യുയുസിമാരായി നയനാ ഭദ്ര, മുഹമ്മദ്‌ റിൻഷാദ്‌ എന്നിവരെയും തെരഞ്ഞെടുത്തു. സി ആതിര വൈസ്‌ പ്രസിഡന്റും എം ആർ കാർത്തിക അസോസിയേറ്റ്‌ സെക്രട്ടറിയുമാണ്‌. ഡാനിഷ്‌ നവാർ ആർട്‌സ്‌ ക്ലബ്‌ സെക്രട്ടറിയും അഞ്ജലി സന്തോഷ്‌ മാഗസിൻ എഡിറ്ററുമാണ്‌. വിജയിച്ച സ്ഥാനാർഥികളുമായി എസ്‌എഫ്‌ഐ പ്രവർത്തകർ അമ്പലവയൽ ട‍ൗണിൽ ആഹ്‌ളാദ പ്രകടനം നടത്തി. യോഗം ജില്ലാ സെക്രട്ടറി എം എസ്‌ ആദർശ്‌ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അപർണ ഗ‍ൗരി, ജില്ലാ ജോയിന്റ്‌ സെക്രട്ടറി അഥീന ഫ്രാൻസിസ്‌, ഏരിയാ സെക്രട്ടറി അക്ഷയ്‌ ബാബു, ജില്ലാ സെക്രട്ടറിയറ്റംഗം സി പി അദിക്ത്‌ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *