June 8, 2026

താമരശ്ശേരി ചുരത്തിൽ പെരുമ്പാമ്പിനെ മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു

0
IMG_20260608_095752
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ റോഡിന് നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ ചുരത്തിലെ ഒമ്പതാം വളവിലായിരുന്നു സംഭവം. പെരുമ്പാമ്പ് റോഡിൽ കിടന്നതിനെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിട്ടിരുന്നു. ഈ സമയത്ത് കൽപ്പറ്റയിൽ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് കാറിൽ ഭക്ഷണം കഴിക്കാൻ വരികയായിരുന്ന ആസാദ് കാറിൽ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാൻ ശ്രമിക്കുകയായിരുന്നു. പാമ്പിനെ മാറ്റുന്നതിനായി ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്താണ് ആസാദിന് കടിയേറ്റത്. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനെ കടിച്ച പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിൻ്റെ എതിർവശത്തേക്ക് നീങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *