കോളിയാടി മാർ ബസേലിയോസിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
കൽപ്പറ്റ: ബത്തേരിയിൽ ശാരീരിക അസ്വസ്ഥത നേരിട്ട് ചികിത്സ തേടിയ കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർഥികളാണ് ഇവർ.
കഴിഞ്ഞ ദിവസമാണ് പരിനയും ചർദ്ദിയും വയറിളക്കവും ബാധിച്ച് വിദ്യാർത്ഥികൾ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയത്. നിലവിൽ സമാന ലക്ഷണങ്ങളുള്ള 337 വിദ്യാർഥികൾ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.





Leave a Reply