June 16, 2026

പി.എം വികസിത് ഭാരത് റോസ്ഗര്‍ യോജന ആനുകൂല്യ വിതരണവും ബോധവത്കരണവും ജൂണ്‍ 19-ന് 

0
IMG_20260616_192448
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) കോഴിക്കോട് റീജ്യണല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗര്‍ യോജന ആനുകൂല്യ വിതരണവും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുന്നു. ജൂണ്‍ 19-ന് വൈകുന്നേരം 4.30-ന് കോഴിക്കോട് കല്ലായി റോഡിലുള്ള ജില്ലാ സഹകരണ ബാങ്ക് ഹാളിലാണ് പരിപാടി നടക്കുക. സംസ്ഥാന തൊഴില്‍ വകുപ്പ്, ജനപ്രതിനിധികള്‍, തൊഴിലുടമകള്‍, പിഎം-വി.ബി.ആര്‍.വൈ ഗുണഭോക്താക്കള്‍ എന്നിവര്‍ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആദ്യമായി ഇ.പി.എഫ്.ഒ അംഗത്വം നേടുന്നതും പ്രതിമാസം ഒരു ലക്ഷം രൂപ വരെ വേതനം ലഭിക്കുന്നതുമായ ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്ന തൊഴില്‍ ബന്ധിത പ്രോത്സാഹന പദ്ധതിയാണിത്.

 

പദ്ധതി പ്രകാരം പുതുതായി ജോലിയില്‍ ചേര്‍ന്ന തൊഴിലാളികള്‍ക്കുള്ള നിയമന കത്തിന്റെ വിതരണവും ചടങ്ങിൽ നടക്കും. തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും പദ്ധതികളെക്കുറിച്ചും ഇ.പി.എഫ്.ഒയുടെ പുതിയ സേവനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്. യോഗ്യരായ ജീവനക്കാര്‍ക്ക് ഒരു മാസത്തെ വേതനത്തിന് തുല്യമായ തുക (പരമാവധി 15,000 രൂപ) രണ്ട് ഗഡുക്കളായി ഇന്‍സെന്റീവ് ലഭിക്കും. ആദ്യ ഗഡു ആറ് മാസത്തെ തുടര്‍ച്ചയായ ജോലിക്ക് ശേഷവും, രണ്ടാമത്തെ ഗഡു 12 മാസത്തെ തൊഴിലും സാമ്പത്തിക സാക്ഷരതാ കോഴ്സും പൂര്‍ത്തിയാക്കുമ്പോഴുമാണ് ലഭിക്കുക. കൂടാതെ, തൊഴിലുടമകള്‍ പുതിയ തൊഴില്‍ സൃഷ്ടിക്കുമ്പോള്‍ ഒരു ജീവനക്കാരന് പ്രതിമാസം 3,000 രൂപ വരെ പ്രോത്സാഹനവും ഈ പദ്ധതിയിലൂടെ നൽകുന്നുണ്ട്. 2025 ഓഗസ്റ്റ് ഒന്നിനും 2027 ജൂലൈ 31നും ഇടയില്‍ സ്യഷ്ടിക്കപ്പെട്ട എല്ലാ ജോലികള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ബാധകമാണ്. ഉത്പാദന മേഖലയില്‍ 2029 ജൂലൈ 31 വരെ ഈ പദ്ധതിക്ക് കാലാവധിയുമുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *