June 16, 2026

മേപ്പാടിയിൽ സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ ബ്രാഞ്ച് സമ്മേളനവും ഡോ. നല്ല തമ്പി തേര അനുസ്മരണവും നടന്നു

0
IMG_20260616_205605
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ മേപ്പാടി ബ്രാഞ്ച് സമ്മേളനം സ: വർഗ്ഗീസ് സ്മാരക ഭൂസമര കേന്ദ്രത്തിൽ (ഡോ. നല്ല തമ്പി തേര നഗർ) വെച്ച് നടന്നു. ബ്രാഞ്ച് സെക്രട്ടറി അബ്‌ദുൾ സലാം പതാക ഉയർത്തിയതോടെ ആരംഭിച്ച സമ്മേളനത്തിൽ, ഭൂസമര സമിതി കൺവീനർ എം.കെ. ഷിബു രക്തസാക്ഷി അനുസ്മരണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. സുനിൽ ജോസഫ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി കെ. വി. പ്രകാശ് മേൽ കമ്മിറ്റി റിപ്പോർട്ടും, ബ്രാഞ്ച് സെക്രട്ടറി അബ്ദുൾ സലാം ബ്രാഞ്ച് റിപ്പോർട്ടും സമ്മേളനത്തിൽ അവതരിപ്പിച്ചു. സമ്മേളനത്തിൽ വെച്ച് ബ്രാഞ്ച് സെക്രട്ടറിയായി അബ്ദുൾ സലാമിനെ ഐകകണ്ഠേന വീണ്ടും തിരഞ്ഞെടുത്തു. ഓൾ ഇന്ത്യ റെവല്യൂഷനറി വിമൻസ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ബിജി ലാലിച്ചൻ ഡോ. നല്ല തമ്പി തേര അനുസ്മരണ പ്രഭാഷണം നടത്തുകയും സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു.

 

തോട്ടം മാഫിയകൾ കയ്യടക്കിയ മുഴുവൻ സർക്കാർ ഭൂമിയും തിരിച്ച് പിടിക്കുക, ആദിവാസി-തോട്ടം തൊഴിലാളി-ഭൂരഹിത കുടുംബങ്ങൾക്ക് കൃഷിഭൂമിയും വാസയോഗ്യമായ പാർപ്പിടവും ഉറപ്പ് വരുത്തുക, ഉരുൾപൊട്ടൽ, മലയിടിച്ചിൽ, വെള്ളപ്പൊക്ക മേഖലയിലെ മുഴുവൻ കുടുംബങ്ങളെയും സുരക്ഷിത സ്ഥലങ്ങളിൽ പുനരധിവസിപ്പിക്കുക, മുക്കിൽ പീടിക-വർഗ്ഗീസ് സ്മാരക സമരഭൂമി റോഡ് ഗതാഗത യോഗ്യമാക്കുക എന്നീ പ്രധാന പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് അബ്ദുൾ സലാം സ്വാഗതവും ലാലിച്ചൻ ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തിൽ യം നാരായണൻ, യൂനസ്, ലാലിച്ചൻ ഫിലിപ്പ്, ആയിഷ, ഉമ്മക്കുൽസു, സൗമ്യ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *