ബീനാച്ചിയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ബത്തേരി: ബീനാച്ചിയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ക്ലീനർക്ക് നിസ്സാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകുന്നേരം 6:30 ഓടെ ബീനാച്ചി ടി.പി ഹാർഡ്‌വെയറിന് സമീപമായിരുന്നു അപകടം നടന്നത്. കർണാടകയിൽ നിന്നും ഇൻ്റീരിയർ ജോലികൾക്കുള്ള ജിപ്സവുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.





Leave a Reply