June 16, 2026

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 64 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
IMG_20260616_194239
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മലദ്വാരത്തിൽ ഒളിപ്പിച്ച് വൻതോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവിനെ വയനാട് പോലീസ് വിദഗ്ദ്ധമായി പിടികൂടി. കോഴിക്കോട് പരപ്പൻപൊയിൽ തെക്കേ പുരയിൽ വീട്ടിൽ സനീഷ് കുമാർ (40) ആണ് പിടിയിലായത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. കർണാടക ഭാഗത്തുനിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ ബത്തേരി കോട്ടക്കുന്നിൽ വെച്ച് പരിശോധന നടത്തുന്നതിനിടെയാണ് സനീഷ് കുമാർ പിടിയിലാവുന്നത്. സംശയം തോന്നിയ ഇയാളെ ബത്തേരിയിലെ ആശുപത്രിയിലെത്തിച്ച് സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് വയറ്റിനുള്ളിൽ ഉരുള രൂപത്തിൽ സൂക്ഷിച്ച നിലയിൽ ലഹരിമരുന്ന് കണ്ടെത്തിയത്. കവറടക്കം 64 ഗ്രാം എം.ഡി.എം.എ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *