June 17, 2026

പ്ലാസ്റ്റിക് കാനുകളിൽ പെട്രോൾ വിലക്ക്: ബദൽ സംവിധാനം വേണമെന്ന് എസ് ടി യു 

0
IMG_20260617_094740
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പ്ലാസ്റ്റിക് കുപ്പികളിലും കാനുകളിലും പെട്രോൾ, ഡീസൽ എന്നിവ നൽകുന്നത് പൂർണ്ണമായും നിരോധിച്ച നടപടി പകരം പെട്രോളിയം ആന്റ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ അംഗീകരിച്ച പ്രത്യേക ലീക്ക്-പ്രൂഫ് മെറ്റൽ കണ്ടെയ്നറുകളിൽ സംവിധാനം ഏർപ്പെടുത്തുന്നത് വരെ തുടരണമെന്നും ഇന്ധനം തീർന്ന് വഴിയിലാകുന്ന ചെറുകിട വാഹനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഇത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നതെന്നും കാണിച്ച് ഈ കാര്യത്തിൽ അടിയന്തര നടപടിയുണ്ടാവണമെന്ന് എസ് ടി യു മോട്ടോർ ആൻഡ്‌ എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്ന പമ്പുകൾക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യും എന്ന കാരണത്താലാണ് പെട്രോൾ പമ്പുകൾ ഇന്ധനം നിലവിൽ പ്ലാസ്റ്റിക് കാനുകളിൽ നൽകാത്തത്. ഈ വിഷയത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം, ജില്ലാ കളക്ടർ, സിവിൽ സപ്ലൈസ് വകുപ്പ്, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ എന്നിവക്ക് പരാതി അയക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ്‌ ഷൌക്കത്ത് ആയാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. റഷീദ് പടയൻ സ്വാഗതം പറഞ്ഞു. യോഗം മുനിസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ കടവത്ത് ശറഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. മൊയ്‌ദു പള്ളിക്കണ്ടി, റസാഖ് പി, ജമാൽ അണിയാപ്രവൻ, സൈമൺ, ഷുക്കൂർ, ഫൈസൽ കൊണിയൻ മുക്ക്, മുസ്തഫ കെ.പി തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *