June 17, 2026

തോട്ടത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി

0
WhatsApp Image 2026-06-17 at 4.07.28 PM
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: തോട്ടത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ റേഞ്ചിൻ്റെ പരിധിയിൽ പെടുന്ന കർമ്മൽ എസ്റ്റേറ്റിൽ മരത്തിൻ്റെ കൊമ്പ് കോതുന്ന തൊഴിലാളികളാണ് രാജവെമ്പാലയെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിത്തിയ പാമ്പ് സംരക്ഷകൻ സുജിത്ത് വയനാടാണ് രാജവെമ്പാലയെ പിടികൂടിയത്.

ബേഗൂർ റേഞ്ചിലെ ഫോറസ്റ്റർമാരായ എ.എസ് രാജൻ, മണികണ്ഠൻ എന്നിവർക്കൊപ്പം ശരത്, വിഷ്ണു, ചന്ദ്രൻ, നന്ദൻ, വിപിൻ എന്നിവരടങ്ങുന്ന വനപാലക സംഘം രാജവെമ്പാലയെ വനത്തിൽ സ്വതന്ത്രമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *