June 17, 2026

പൂട്ട് പൊളിച്ച് അകത്ത് കടന്നു; എഞ്ചിനീയറിങ് കോളേജ് ക്വാട്ടേഴ്സുകളിൽ മോഷണം

0
WhatsApp Image 2026-06-17 at 4.26.46 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തലപ്പുഴയിലെ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വയനാടിൻ്റെ കീഴിലുള്ള ജീവനക്കാരുടെ ക്വാർട്ടേഴ്സുകളിൽ മോഷണശ്രമം. ഞായറാഴ്ച അർദ്ധരാത്രിയോട് കൂടി പൂട്ട് പൊളിച്ച് അകത്ത് കടന്ന് മോഷണ ശ്രമം നടത്തിയതായി കാണാൻ കഴിഞ്ഞതായി പ്രിൻസിപ്പാൾ അറിയിച്ചു. ഒമ്പതോളം ക്വോട്ടേഴ്സുകളിലാണ് മോഷണം നടത്തിയത്. കള്ളന്മാരുടെ അവ്യക്തമായ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

തുടർച്ചയായി രണ്ട് ദിവസം അവധിയായതിനാൽ ക്വോട്ടേഴ്സുകളിൽ ജീവനക്കാരുടെ എണ്ണം കുറവായിരുന്നു.
മോഷണ വിവരം പോലീസിൽ അറിയിക്കുകയും പോലീസ് സംഭവം സ്ഥലം സന്ദർശിക്കുകയും ചെയ്തു. അതേ ദിവസം കോഴിക്കോട് ജില്ലയിലെ എൻ ഐ ടി സ്റ്റാഫ് ക്വോട്ടേഴ്സുകളിലും സമാന രീതിയിലുള്ള മോഷണ ശ്രമം നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *