എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കി
എടപ്പെട്ടി: സതേൺ പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെയും ഗ്രീൻ സ്റ്റാർ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൻ്റെയും സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. കമ്പനി റീജിയണൽ മാനേജർ കെ ആർ സോബിൻ ആമുഖപ്രഭാഷണം നടത്തി.
പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എസ് എം സി ചെയർമാൻ എൻ സന്തോഷ്, സി കെ അജിത്ത് കൃഷ്ണൻ, ജി എസ് ഗോകുൽ,സി കെ നിഷാന്ത്, സി ഐ പൗലോസ്, ആർ കീർത്തി, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ, എം കെ അബ്ദുൾ സലാം എന്നിവർ നേതൃത്വം നൽകി.





Leave a Reply