ലഹരിമുക്ത നാളേക്കായി വിദ്യാർത്ഥികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന് മന്നോടിയായി സംസ്ഥാന സർക്കാർ നിർദേശപ്രകാരം സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി. സ്കൂളിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ മുദ്രാവാക്യ രചന, റാലി തുടങ്ങിയ പരിപാടികൾ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഷോജി ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി. കേരള ആഭ്യന്തര വകുപ്പ് മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ലഹരി വിരുദ്ധ സന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് കേൾപ്പിക്കുകയും ചെയ്തു.,
അധ്യാപകരായ ജെന്നി കെ. എൽ., സി. പ്രിയതോമസ്, ജസ്റ്റീന റ്റി പീറ്റർ, ജെറിൻ തോമസ്,അമൽ ബെന്നി, ലിബിൻ സി.റ്റി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടികൾക്ക് ശ്രദ്ധേയത നൽകി. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത പുതുക്കിക്കൊണ്ട് പരിപാടികൾ സമാപിച്ചു.





Leave a Reply