ലഹരിക്ക് ‘റെഡ് കാർഡ്’; വേറിട്ട പ്രതിരോധവുമായി പനമരം ജി.എച്ച്.എസ്.എസ് ചലഞ്ചേഴ്സ് ക്ലബ്ബ്
പനമരം: ക്യാമ്പസുകളിലെ ലഹരി വിപത്തിനെതിരെ വേറിട്ട പ്രതിരോധവുമായി പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബായ ‘ചലഞ്ചേഴ്സ് ക്ലബ്ബിന്റെ’ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള ശക്തമായ താക്കീതായി ‘സ്റ്റോപ്പ് മെമ്മോ’ പദ്ധതിക്ക് സ്കൂൾ അസംബ്ലിയിൽ തുടക്കമായി. ലഹരി ഉപയോഗത്തിനും വിപണനത്തിനുമെതിരെയുള്ള പ്രതിരോധത്തിന്റെ പ്രതീകമായി ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് ടീച്ചർ മുഴുവൻ വിദ്യാർത്ഥികൾക്കും ‘ചുവന്ന കാർഡ്’ (Red Card) ഉയർത്തിക്കാട്ടി.
കളിക്കളത്തിലെന്നപോലെ ജീവിതത്തിൽ നിന്നും ലഹരിയെ പടിക്കുപുറത്താക്കാനുള്ള ശക്തമായ ഓർമ്മപ്പെടുത്തലായി ഈ റെഡ് കാർഡ് മാറി. ലഹരിയുടെ വഴിയിലേക്ക് പോകുന്നവർക്കുള്ള അവസാന താക്കീതാണ് ഇതെന്ന് അധ്യാപകർ ഓർമ്മിപ്പിച്ചു. സീനിയർ അധ്യാപകരായ സുലൈഖ ഇ., ലൈസ ജോൺ എന്നിവർ ഹെഡ്മിസ്ട്രസിനൊപ്പം പങ്കെടുത്തു. ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകുമെന്ന വിദ്യാർത്ഥികളുടെ ഉറച്ച പ്രതിജ്ഞയോടെയാണ് അസംബ്ലി അവസാനിച്ചത്.





Leave a Reply