June 30, 2026

പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യ ബയോഫ്ലോക്ക് വരാൽ മത്സ്യ കൃഷി വിളവെടുപ്പ് നടത്തി

0
WhatsApp Image 2026-06-30 at 6.22.43 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: പഞ്ചായത്തിലെ പി. എം.എം.എസ്.വൈ ബയോഫ്ലോക്കിലെ വരാൽ മത്സ്യ വിളവെടുപ്പ് 2026 -മൺസൂൺ മത്സ്യ വിളവെടുപ്പ് വേലിയമ്പം കോതവഴിക്കൽ സിന്ധു ജോബീഷിന്റെ എലൈൻ ഫിഷ് ഫാമിൽ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രകാശ് വരാൻ മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് 19 – ആം വാർഡ് മെമ്പർ ഓമന ഗോവിന്ദൻ അധ്യക്ഷ സ്ഥാനം വഹിച്ചു.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കലാരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഗേഷ്, ഡോ : ജോമെറ്റ് കോതവഴിക്കൽ എന്നിവർ സംസാരിച്ചു. ജോബീഷ് ജോസ് കോതവഴിക്കൽ സ്വാഗതവും ഷിജി നന്ദിയും പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *