ശമ്പള പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കണം: എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞുവെച്ച ശമ്പള പരിഷ്കരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.പി. സുനിൽ ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്. ഉമാശങ്കർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു സ്വാഗതവും സംസ്ഥാന ട്രഷറർ വി.പി. ബോബിൻ, സംസ്ഥാന ഭാരവാഹികളായ സി.വിഷ്ണുദാസ്, മോബിഷ് പി. തോമസ്, കെ.എ. മുജീബ്, സെക്രട്ടറിയേറ്റ് മെമ്പർ ഹനീഫ ചിറക്കൽ, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, കെ.ആർ. രതീഷ് കുമാർ എന്നിവർ സംസാരിക്കുകയും ചെയ്തു. സി.ജി. ഷിബു, സി.ആർ. രാം പ്രമോദ്, ലൈജു ചാക്കോ, എം.പി.എച്ച്. അഷറഫ് ഖാൻ, പി.ടി. സന്തോഷ്, അബ്ദുൾ ഗഫൂർ, എൻ.വി. അഗസ്റ്റാൻ, എം. നസീമ, ഇ.വി. ജയൻ, പി.എസ്. ഷാജി, നാരായണൻ ഇ.എം, കെ.വി. ബിന്ദുലേഖ, എം.എൻ. പുഷ്പ്പവല്ലി, ജി. പ്രവിൺ കുമാർ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.





Leave a Reply