July 2, 2026

ലഹരിക്കെതിരെ കൈകോർത്ത് കൊളവയൽ സെന്റ് ജോർജ് സ്കൂളിലെ കുരുന്നുകളും ഡോ. ഡയാനയും

0
IMG_20260702_161816
By ന്യൂസ് വയനാട് ബ്യൂറോ

കൊളവയൽ: ഡോക്ടേഴ്സ് ഡേയിൽ ലഹരിക്കെതിരെ കൊളവയൽ സെന്റ് ജോർജ് എ.എൽ.പി സ്കൂളിലെ കുരുന്നുകൾ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയായി വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഡോക്ടർ ഡയാന. സ്കൂളിലെത്തിയ ഡോക്ടർ ഡയാന, ജീവിതം ഒരു ലഹരിയാക്കി മാറ്റേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നല്ല ഭക്ഷണത്തിലൂടെയും ആരോഗ്യ ശീലങ്ങളിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും പുതുതലമുറ വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു. ചടങ്ങിൽ കുരുന്നുകൾ ആശംസ പത്രം നൽകി ഡോക്ടർ ഡയാനയെ ആദരിച്ചു. ഹെഡ്മിസ്ട്രസ് കെ. ജെ. മിന്‍സിമോൾ, അമ്പിളി ആന്റണി, അൻസി റ്റി.എം, ഫിറോസ് പി., അരുന്ധതി പി. കെ., ജസ്റ്റിന ജെയിംസ്, ആദ്യ ടി. പി., ജീവൻ ഷൈജോ, ഓംക്രീഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *