ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
ബത്തേരി: ബൈക്കും ബൊലേറോ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചിറാൽ കുടുക്കി സ്വദേശി ഇന്ദ്രജിത്തിനാണ് പരിക്കേറ്റത്. ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും, എതിരെ വരികയായിരുന്ന ബൊലേറോ ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
മീനങ്ങാടിക്കും പഴൂരിനും ഇടയിൽ വെച്ച് ഇന്ന് ഉച്ച്യ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ ഇന്ദ്രജിത്തിനെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





Leave a Reply