July 2, 2026

ആരോഗ്യ മേഖലയിലെ വെല്ലുവിളികളും മുൻഗണന അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പദ്ധതി നിശ്ചയിക്കൽ; കായകൽപം ജനസമ്പർക്ക പരിപാടി നാളെ ജില്ലയിൽ

0
WhatsApp Image 2026-07-02 at 6.19.17 PM (1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആരോഗ്യ മേഖലയിലെ വെല്ലുവിളികൾ, പ്രതിസന്ധികൾ, ആരോഗ്യ രംഗത്ത് മുൻഗണന അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പദ്ധതി നിശ്ചയിക്കൽ എന്നീ ലക്ഷ്യത്തോടെ കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ നാളെ ജൂലൈ മൂന്നിന് രാവിലെ 9.30 ന് ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു.

കായകൽപം ജനസമ്പർക്ക പരിപാടിയിലൂടെ ജില്ലയിലെ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ ഉരുത്തിരിയുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി പദ്ധതി തയ്യാറാക്കുകയാണ് ലക്ഷ്യം.

ആരോഗ്യ സ്ഥാപനങ്ങളുടെ വികസനം, പോരായ്മകൾ, പരിഹാരം എന്നിവ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തും. ജനസമ്പർക്ക പരിപാടിയിൽ ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിനായുള്ള നിർദേശങ്ങൾ, പരാതികൾ മന്ത്രി സ്വീകരിക്കും. ജനസമ്പർക്ക പരിപാടിയിൽ നിന്നുള്ള നിർദേശങ്ങൾ ക്രോഡീകരിച്ച് ജില്ലാതല കർമ്മപദ്ധതി തയ്യാറാക്കും. യോഗത്തിൽ ആയുഷ് ഉൾപ്പെടെയുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലെയും ആശുപത്രികളിലെയും വികസന സമിതി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ പരിപാടിയിൽ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *