ടൂറിസം മേഖലയിൽ ട്രേഡ് യൂണിയൻ രൂപീകരിച്ചു
കൽപ്പറ്റ: ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) വയനാട് ജില്ലാ ഘടകം രൂപീകരിച്ചു. കൽപ്പറ്റയിൽ നടന്ന യോഗം കൃഷി മന്ത്രി ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.ടൂറിസം മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് മുൻകൈ എടുക്കുമെന്നും, ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കുന്നത് സംബന്ധിച്ച് ടൂറിസം മന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.പി. ആലി (പ്രസിഡന്റ്), പി.കെ. മുരളി (വർക്കിംഗ് പ്രസിഡന്റ്), സുബൈർ ഇളകുളം (ജനറൽ സെക്രട്ടറി), ഗിരീഷ് പെരുന്തട്ട (ഖജാൻജി) എന്നിവരെ യോഗത്തിൽ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. മുരളി സ്വാഗതം ആശംസിച്ചു. ഗിരീഷ് കൽപറ്റ, പി. വിനോദ് കുമാർ, രാമചന്ദ്രൻ ചുണ്ടേൽ, ഗിരീഷ് പെരുന്തട്ട, സുബൈർ ഇളകുളം, ഷംസുദ്ധീൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Leave a Reply