ലഹരിക്കെതിരെ ഒപ്പുചുമരുമായി ചുണ്ടേൽ ആർ.സി. ഹയർ സെക്കൻഡറി സ്കൂൾ
ചുണ്ടേൽ: പ്ലസ് വൺ പ്രവേശനോത്സവത്തോടനുബന്ധിച്ച് ചുണ്ടേൽ ആർ.സി. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ഒപ്പുശേഖരണ പരിപാടി സംഘടിപ്പിച്ചു. വിമുക്തി ക്ലബിന്റെ നേതൃത്വത്തിൽ ‘ഒരു ഒപ്പ്, ഒരു പ്രതിജ്ഞ, ലഹരിയില്ലാ കേരളം’ എന്ന സന്ദേശമുയർത്തിയാണ് പരിപാടി നടത്തിയത്. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഫനീഫ് ഉദ്ഘാടനം ചെയ്തു. തുടർന്ന്, ലഹരി വസ്തുക്കളിൽ നിന്ന് അകന്നു നിൽക്കുമെന്നും ലഹരിമുക്ത സമൂഹത്തിനായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നുമുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഏറ്റുചൊല്ലി ഒപ്പുശേഖരണത്തിൽ പങ്കാളികളായി. വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ കോഴിക്കോട് രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ജോൺ ജിയോലിൻ എടേഴത്ത്, പ്രിൻസിപ്പൽ അജിത്ത് പി. തോമസ്, പി.ടി.എ. പ്രസിഡന്റ് ഡെൻസി ജോൺ, സീനിയർ അസിസ്റ്റന്റ് ദീപാ മരിയദാസ്, വിമുക്തി ക്ലബ്ബ് കോഡിനേറ്റർ ജീനാ ലീബേര, പി.ടി.എ. അംഗങ്ങളായ നൗഫൽ സി. എച്ച്., സക്കീർ വി. പി. എന്നിവർ പങ്കെടുത്തു.





Leave a Reply