മുഖ്യമന്ത്രി വയനാട്ടിലേക്ക്, കള്ളാടിയിലെ അപകട മേഖല സന്ദർശിക്കും
തിരുവനന്തപുരം: കള്ളാടി ദുരന്തപശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ബുധനാഴ്ച ഉച്ചയ്ക്ക് വയനാട്ടിലെത്തും. രാവിലെ 11:30-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ യാത്രതിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒന്നിന് ദുരന്തമേഖലയിലെത്തും.
കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കരാറുകാരെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. അടിയന്തരമായി മണ്ണുനീക്കണമെന്ന നിർദേശം കരാറുകാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മണ്ണുനീക്കാൻ കളക്ടറും ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ഉത്തരവിറക്കിയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും നിർദേശം നൽകിയെങ്കിലും പാലിച്ചില്ല.
മഴയല്ല, മണ്ണ് കൂട്ടി ഇട്ടിരുന്നതാണ് അപകടത്തിന് കാരണം. ഏതു പദ്ധതിയായാലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവായി തന്നെ നൽകിയതാണ്. ചെളി കലർന്ന മണ്ണാണ്. മണ്ണ് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. മേപ്പാടിയിലെ അപകടം ദൗർഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുരങ്കപാതാ നിർമ്മണ സ്ഥലത്തു നിന്നും 200 മീറ്റർ ചുറ്റളവിലാണ് ഇന്നലെ (ജൂലൈ 7) രാവിലെ 11.15ഓടെ മണ്ണിടിച്ചിലുണ്ടായത്. അപകട മേഖലയിൽ ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ആദ്യഘട്ട രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കി. ഏഴ് മുതൽ പത്ത് അടി വരെ ഉയരത്തിലാണ് പ്രദേശത്ത് മണ്ണ് അടിഞ്ഞുകൂടിയത്. എൻ.ഡി.ആർ.എഫ് – 65, പൊലീസ് – 100, സിവിൽ ഡിഫൻസ്, ഫയർഫോഴ്സ് 158 ഉദ്യോഗസ്ഥർക്കൊപ്പം ഊരാളുങ്കൽ സൊസൈറ്റിയുടെ 52 തൊഴിലാളികൾ വിവിധ സന്നദ്ധസേനാ വളണ്ടിയർമാര്‍, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് ആദ്യ ദിനത്തില്‍ രക്ഷാപ്രവർത്തനം നടന്നത്. പദ്ധതി പ്രദേശത്തേക്ക് തൊഴിലാളികളെ എത്തിച്ചിരുന്ന ഒരു ബസ് മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. വാഹനത്തിൽ ജീവനക്കാരില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മീനാക്ഷി പാലത്തിന്റെ താഴ്ഭാഗത്തെ ഒരു വീടിനും പള്ളിയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തു നിന്നും നീക്കം ചെയ്യുന്ന മണ്ണ് അനിയോജ്യമായ സ്ഥലം കണ്ടെത്തി നിക്ഷേപിക്കുമെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു. മീനാക്ഷിപാലത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തശേഷം റോഡിന്റെയും പാലത്തിന്റെയും സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ മന്ത്രി ടി സിദ്ദീഖ് നിർദേശം നല്‍കി.





Leave a Reply