July 9, 2026

കള്ളാടി മണ്ണിച്ചിൽ: മേപ്പാടി – ചൂരൽമല റൂട്ടിൽ കാർഷികാവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്ക് അനുമതി

0
WhatsApp Image 2026-07-09 at 9.48.47 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത്, 10,11,12 വാർഡുകളിലെ തേയില കർഷകർ സംഭരിക്കുന്ന തേയില മേപ്പാടി – ചൂരൽമല റോഡ് മാർഗ്ഗം കൊണ്ടുപോകുന്ന വാഹനങ്ങൾക്കും അവശ്യ സർവീസുകളായ പാൽ, പത്രം, ആംബുലൻസ് എന്നിവക്കും ഗതാഗത നിയന്ത്രണത്തിൽ ഇളവ് നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു. കള്ളാടി തുരങ്കപാത പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി – ചൂരൽമല റോഡിലൂടെയുള്ള യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തും രക്ഷാപ്രവർത്തം നടത്തുന്നതിനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *