July 10, 2026

താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: പുൽപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു, സഹയാത്രികന് ഗുരുതര പരിക്ക്

0
IMG_20260710_123738
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പുൽപ്പള്ളി സ്വദേശിയായ യുവാവ് ദാരുണമായി മരണപ്പെട്ടു. പുൽപ്പള്ളി ആലൂര്‍ക്കുന്ന് കൈതത്തറയിൽ അരുൺ സജി (27, പോപ്പി) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പുൽപ്പള്ളി മൂഴിമല കത്തനാരു തോട്ടത്തിൽ മനു പോളിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ (9:45) ആയിരുന്നു അപകടം സംഭവിച്ചത്. വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കും കോഴിക്കോട് ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നെരോലാക് പെയിന്റ് കമ്പനിയിൽ വയനാട് സോണൽ മാനേജർ ആയി പ്രവർത്തിച്ചുവരികയായിരുന്നു അരുൺ. മുക്കത്ത് നടക്കുന്ന കമ്പനി യോഗത്തിൽ പങ്കെടുക്കാൻ സഹപ്രവർത്തകനായ മനു പോളിനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടമുണ്ടായത്.

 

കൈതത്തറയിൽ സജി – ഷീജ ദമ്പതികളുടെ മകനാണ് മരണപ്പെട്ട അരുൺ. ഭാര്യ: സോണിയ. കഴിഞ്ഞ ജനുവരിയിലായിരുന്നു  ഇവരുടെ വിവാഹം. ആൻലിൻ (ആൻസിൽ) ആണ് സഹോദരൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news