മാനന്തവാടിയിലെ ഹോട്ടലുകളിൽ നഗരസഭയുടെ മിന്നൽ പരിശോധന: പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി, പിഴ ചുമത്തി
മാനന്തവാടി: മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി പിഴ ചുമത്തി. താഴയങ്ങാടി റോഡിലെ നിഹാൽ ഹോട്ടലിൽ നിന്ന് പഴകിയ ചിക്കൻ പൊരിച്ചതും, കോഴിക്കോട് റോഡിലെ ഹോട്ടൽ അൽമാസിൽ നിന്ന് പഴകിയ മീൻ പൊരിച്ചതും, ചിക്കൻ പൊരിച്ചതും, മയോണൈസുമാണ് ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. ക്ളീൻ സിറ്റി മാനേജർ എസ്. ഷൈജു, ജെ.എച്ച്.ഐമാരായ സന്തോഷ്, അശ്വിൻ, നഗരസഭ ജീവനക്കാരൻ ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന നടന്നത്.





Leave a Reply