July 11, 2026

കള്ളാടി മണ്ണിടിച്ചിൽ സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

0
IMG_20260711_171445
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കള്ളാടി തുരങ്ക നിർമാണ പ്രദേശത്തെ മണ്ണിടിച്ചിൽ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ദുരന്ത നിവാരണ വകുപ്പ് -2026 പ്രകാരമാണ് സർക്കാർ സമിതി രൂപീകരിച്ചത്. ഭൗമ ശാസ്ത്രജ്ഞൻ ഡോ. സി. പി രാജേന്ദ്രൻ സമിതി അധ്യക്ഷനും പരിസ്ഥിതി ശാസ്ത്രജ്ഞൻ  വിഷ്ണുദാസ്, സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ പി. പുഗഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഡോ അദീല അബ്ദുള്ള എന്നിവർ അംഗങ്ങളായും ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ജീവൻ ബാബു കെ കൺവീനറുമായാണ് സമിതി പ്രവർത്തിക്കുക.

 

ദുരന്തത്തിന്റെ  കാരണം കണ്ടെത്തൽ,

സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തൽ, കേന്ദ്ര പരിസ്ഥിതി- വനം -കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയ അനുമതികൾ, കരാറുകാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്നിവ സമിതി പരിശോധിക്കും. കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ സുരക്ഷാ വീഴ്ചകൾ, സാങ്കേതിക പിഴവുകൾ, പരിസ്ഥിതി അനുമതി നടപ്പാക്കൽ എന്നിവയും സമിതി പരിശോധിക്കും. അന്വേഷണം പൂർത്തിയാക്കി

ഒരു മാസത്തിനകം സമിതി സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *