August 5, 2026

മകൻ പോലീസ് സേനയിൽ; അഭിമാനം പങ്കിട്ട് എം.എൽ.എ. ഉഷാ വിജയനും കുടുംബവും

0
WhatsApp Image 2026-08-05 at 6.29.22 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മകൻ കേരള പോലീസിന്റെ ഭാഗമാകുന്ന അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിച്ച് മാനന്തവാടി എം.എൽ.എ. ഉഷാ വിജയൻ. ഇന്ത്യ റിസർവ് ബറ്റാലിയനിൽ (ഐ.ആർ.ബി.) പരിശീലനം വിജയകരമായി പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ എം.എൽ.എ.യുടെ മകൻ അഭയ് കൃഷ്ണ കെ. വിജയനും അണിനിരന്നു. പാണ്ടിക്കാട്ട് നടന്ന പാസിങ് ഔട്ട് പരേഡ് നേരിൽ കാണുന്നതിനായി ഉഷാ വിജയനും കുടുംബാംഗങ്ങളും എത്തിയിരുന്നു.

പോലീസ് സേനയിൽ സേവനമനുഷ്ഠിക്കണമെന്ന അഭയ് കൃഷ്ണയുടെ ആഗ്രഹത്തിന് തുടക്കം മുതൽ കുടുംബത്തിന്റെ പൂർണ പിന്തുണ ലഭിച്ചിരുന്നു. ആദ്യ പി.എസ്.സി. പരീക്ഷയിൽ തന്നെ വിജയം നേടി മകൻ പോലീസിന്റെ ഭാഗമാകുന്നത് ഏറെ അഭിമാനകരമായ നിമിഷമാണെന്ന് ഉഷാ വിജയൻ പ്രതികരിച്ചു. ചടങ്ങിൽ എം.എൽ.എ.യോടൊപ്പം ഭർത്താവ് വിജയൻ, മറ്റൊരു മകനായ വിവേകാനന്ദ്, അമ്മ ശാന്ത എന്നിവരടക്കമുള്ള കുടുംബാംഗങ്ങളും പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *