സഹകരണ പെൻഷൻ പരിഷ്കരിക്കണം: കെ.സി.എസ്.പി.എ. മാനന്തവാടി താലൂക്ക് കൺവെൻഷൻ
മാനന്തവാടി: കേരളത്തിലെ സഹകരണ പെൻഷൻകാർക്ക് ക്ഷാമാശ്വാസവും പെൻഷൻ പരിഷ്കരണവും ഉടൻ നടപ്പിലാക്കണമെന്ന് കേരള സഹകരണ സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.സി.എസ്.പി.എ) മാനന്തവാടി താലൂക്ക് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരിന് യാതൊരു വിധ സാമ്പത്തിക ബാദ്ധ്യതയുമില്ലാത്ത പദ്ധതിയായിരുന്നിട്ടും, 2021 ലെ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി നിലവിൽ ലഭിച്ചുകൊണ്ടിരുന്ന ക്ഷാമബത്ത നിർത്തലാക്കിയത് അനീതിയാണെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി. ഭരണമാറ്റത്തെ തുടർന്ന് പിരിച്ചുവിട്ട പെൻഷൻ ബോർഡ് പുനഃസംഘടിപ്പിക്കുക, പെൻഷൻ വർദ്ധനവ് നടപ്പിലാക്കുന്നതുവരെ 15 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, പെൻഷൻ ബോർഡിൽ സംഘടനകളുടെ മൂന്നിൽ കുറയാത്ത അംഗങ്ങളെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ യോഗം മുന്നോട്ടുവെച്ചു.
മാനന്തവാടിയിൽ ചേർന്ന താലൂക്ക് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് പി.ജി. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. വിജയകുമാരൻ നായർ സ്വാഗതവും പി.പി. സുനിൽകുമാർ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി എ. ശ്രീധരൻ, കെ. രാമകൃഷ്ണൻ, ടി. ഹസൈനാർ, മർക്കോസ്, പി.എം. ദേവസ്യ, കെ. കുഞ്ഞൻ, ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.





Leave a Reply