August 5, 2026

ജീവനക്കാരെ ചേർത്തുപിടിക്കുന്ന സർക്കാരുണ്ടാകുമെന്ന് പ്രതീക്ഷ: മോബിഷ് പി. തോമസ്

0
IMG_20260805_150530
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: യുഡിഎഫ് സര്‍ക്കാര്‍ ജീവനക്കാരെ ചേർത്തുപിടിക്കുമെന്നും അവരുടെ ആനുകൂല്യങ്ങൾ പൂർണ്ണമായി ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കുന്നതായി എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് പി. തോമസ് പ്രസ്താവിച്ചു. എൻജിഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ബ്രാഞ്ച് പ്രസിഡന്റ് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ടി. അജിത് കുമാർ, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, സി.ജി. ഷിബു, പി.എച്ച്. അഷറഫ് ഖാൻ, എൻ.വി. അഗസ്റ്റിൻ, സന്തോഷ് എം.ജെ., അരുൺ ജോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *