ഡിപ്ലോമ ഇൻ വിഷ്വൽ സ്റ്റോറിടെല്ലിംഗ് ആൻഡ് മീഡിയ പ്രൊഡക്ഷൻ കോഴ്സിന് തുടക്കമായി
കൽപ്പറ്റ: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഡബ്ല്യു.എൽ.എഫ് അക്കാദമിയുടെ ഡിപ്ലോമ ഇൻ വിഷ്വൽ സ്റ്റോറിടെല്ലിംഗ് ആൻഡ് മീഡിയ പ്രൊഡക്ഷൻ (DVSMP) കോഴ്സിന്റെ ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുംകര, എടവക പഞ്ചായത്ത് അംഗം ഷിൽസൺ കോക്കണ്ടത്തിൽ, മാധ്യമപ്രവർത്തകൻ വിശാൽ അറോറ, ഡബ്ല്യു.എൽ.എഫ് കൺവീനർ ഷാജൻ ജോസ്, സ്ഥാപക ഡയറക്ടർ വിനോദ് കെ. ജോസ് എന്നിവർ പങ്കെടുത്തു.വർഗീസ് കെ.ജെ, ജോസഫ് കെ.ജെ. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഡബ്ല്യു.എൽ.എഫിന്റെ ഭാഗവും കോഴ്സിലെ അധ്യാപകരുമായ അഖിൻ ശ്രീധർ, നിധിൻ ഡേവിഡ്, അജിൻ പോൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദൃശ്യ മാധ്യമരംഗത്ത് സാങ്കേതിക വൈദഗ്ധ്യവും സൃഷ്ടിപരമായ പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡി.വി.എസ്.എം.പി. കോഴ്സ് ആരംഭിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി ലഭിച്ച അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെയാണ് കോഴ്സിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.





Leave a Reply