October 9, 2026

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു

0
WhatsApp Image 2026-08-08 at 4.21.14 PM
By ന്യൂസ് വയനാട് ബ്യൂറോ

തൃശ്ശിലേരി : നാഷണൽ ആയുഷ് മിഷൻ – ആയുഷ്ഗ്രാമം പദ്ധതിയുടെ നേതൃത്വത്തിൽ ബേഗൂർ എഫ് എച്ച് സിയുടെ കീഴിലുള്ള ചേക്കോട്ട് കോളനിയിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ എൽസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

എം.എൽ.എസ്.പി. റീനാ ജോസ് സ്വാഗതം പറഞ്ഞു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് ആരോഗ്യ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി. യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി യുടെ നേതൃത്വത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു. ആയുഷ് ഗ്രാമം അറ്റൻഡർ ബിബിൻ പി.എഫ്. പരിപാടിക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *