August 8, 2026

വില്ലേജ് ഓഫീസിന് എട്ട് സെന്റ് ഭൂമി; മാതൃകയായി മുട്ടിൽ സ്വദേശിയുടെ കുടുംബം

0
WhatsApp Image 2026-08-08 at 10.34.30 AM
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: നോർത്ത് വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ സ്വകാര്യ വ്യക്തി സ്ഥലം അനുവദിച്ചു. മുട്ടിൽ സ്വദേശിയായ മരണപ്പെട്ട എം.എൻ കൃഷ്ണമോഹന്റെ കുടുംബമാണ് വില്ലേജ് നിർമ്മിക്കാൻ എട്ട് സെന്റ് ഭൂമി സർക്കാറിലേക്ക് കൈമാറിയത്. സുൽത്താൻ ബത്തേരി- കോഴിക്കോട് ദേശീയ പാതയോട് ചേർന്നുള്ള സ്ഥലമാണ് വില്ലേജ് ഓഫീസ് നിർമ്മിക്കാൻ ഇഷ്ടധാനമായി കുടുംബം കൈമാറിയത്.

സർക്കാറിലേക്ക് ഭൂമി വിട്ടു നൽകിയ കുടുംബാംഗങ്ങളെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്ടറേറ്റിലെത്തിയ കൃഷ്ണമോഹനന്റെ ഭാര്യ സുജാത, മക്കളായ സൂരജ്, ഡോ ഗൗതം എന്നിവരെ എ.ഡി.എം കെ അജീഷ് ആദരിച്ചു. എ.ഡി.എമിന്റെ ചേംബറിൽ നടന്ന പരിപാടിയിൽ ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടർ കെ മനോജ് കുമാർ, മുട്ടിൽ നോർത്ത് വില്ലേജ് ഓഫീസർ എം. അഫ്സത്ത്, വില്ലേജ് അസിസ്റ്റന്റ് സി.കെ ജിതേഷ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *