മാലിന്യം നീക്കി ഉദ്യാനമൊരുക്കി പഴശ്ശിരാജ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ
പുൽപ്പള്ളി: പഴശ്ശി രാജാ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി താന്നിത്തെരുവ്–പഴശ്ശിരാജ കോളേജ് റോഡിൽ ശുചീകരണവും ഉദ്യാന നിർമ്മാണവും നടത്തി. പരിസര ശുചിത്വം ഉറപ്പാക്കുന്നതിനും ഹരിതാഭമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. എൻ എസ് എസ് വളണ്ടിയർമാർ റോഡരികുകളിലും പൊതുസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് പ്രദേശം ശുചീകരിച്ചു. വിവിധയിനം പൂച്ചെടികളും അലങ്കാര സസ്യങ്ങളും നട്ടു പിടിപ്പിച്ച് ഉദ്യാന നിർമ്മാണ പ്രവർത്തനങ്ങളും നടത്തി.
പഴശ്ശിരാജ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ വിമ്യ കെ.പി, ഡോ. സന്തോഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിനും പൊതുസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും പരിപാടി സഹായകമായി.





Leave a Reply