August 15, 2026

80-ാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കി റോട്ടറി ക്ലബ് ഓഫ് കബനി വാലി

0
WhatsApp Image 2026-08-15 at 8.31.54 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: റോട്ടറി ക്ലബ് ഓഫ് കബനി വാലിയുടെ നേതൃത്വത്തിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം ഫെർൺ ട്രീ റിസോർട്ടിൽ സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ ജിൻസ് ഫാന്റസി ദേശീയപതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. റോട്ടേറിയൻ എം.ഡി. ബിജോഷ് മാനുവൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ചടങ്ങിന്റെ ഭാഗമായി സാമൂഹിക, കലാ, കായിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികളെ റോട്ടറി ക്ലബ് ആദരിച്ചു. രക്തദാനത്തിലും മാധ്യമപ്രവർത്തന രംഗത്തും നിസ്വാർത്ഥ സേവനം നടത്തുന്ന ശ്രീ. ഷിനോജ് കെ.എം., മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ സംസ്ഥാനതല 5000 മീറ്റർ ഓട്ടത്തിൽ സ്വർണമെഡൽ നേടിയ ശ്രീ. കെ.ആർ. രാജപ്പൻ, നാടക-സിനിമാ രംഗത്ത് ശ്രദ്ധേയനായ ശ്രീ. വയനാടൻ കുഞ്ഞാക്കോ, നാട്യരത്ന അവാർഡ് ജേതാവ് റോട്ടേറിയൻ മനോജ് പി.കെ. എന്നിവരെയാണ് ആദരിച്ചത്.

ചടങ്ങിൽ ഐപിപി റോട്ടേറിയൻ ഷാജി എബ്രഹാം, റോട്ടേറിയൻ ഡോ. എബ്രഹാം സി.ടി., ജിജിആർ റോട്ടേറിയൻ ക്രിസ്റ്റി പോൾ എന്നിവർ ഉൾപ്പെടെ 50-ഓളം റോട്ടേറിയൻസും ആൻസ് അംഗങ്ങളും പങ്കെടുത്തു. ക്ലബ് സെക്രട്ടറി റോട്ടേറിയൻ ജോജൻ ചാക്കോ സ്വാഗതവും റോട്ടേറിയൻ ബിജു ടി.ജെ. നന്ദിയും പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്ത മഹത് വ്യക്തികളെ അനുസ്മരിക്കുകയും, സമൂഹത്തിനും രാജ്യത്തിനും നിസ്വാർത്ഥ സേവനം ചെയ്യാനുള്ള പ്രതിജ്ഞ പുതുക്കുകയും ചെയ്തുകൊണ്ടാണ് റോട്ടറി ക്ലബ് ഓഫ് കബനി വാലിയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം സമാപിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *