September 24, 2026

എടുക്കാത്ത ലോണുകൾ സിബിൽ സ്കോറിൽ കാണിക്കുന്നത് അതീവ ഗുരുതരം: യുവമോർച്ച

0
db9d2786-beb0-4248-824c-b557e6a786ff
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പ്രമുഖ ഫിനാൻസിംഗ് സ്ഥാപനമായ ശ്രീറാം ഫിനാൻസിലെ സാധാരണക്കാരായ കസ്റ്റമേഴ്‌സിൻ്റെ പേരിൽ വ്യാജ ലോണുകൾ കാണുന്നത് വളരെ ഗൗരവകരമെന്ന് യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ദിവസേന വന്നു കൊണ്ടിരിക്കുന്നത്. ഇതറിയാത്ത സാധാരണക്കാർക്ക് സിബിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ബന്ധപ്പെട്ടവർ എത്രയും പെട്ടന്ന് പ്രശ്നപരിഹാരം കാണണം. ഇല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അഖിൽ കേളോത്ത്, ശ്രീജിത്ത് കണിയാരം, രൂപേഷ് പിലാക്കാവ്, സംഗീത് കണിയാരം തുടങ്ങിയവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *