കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി
കൽപ്പറ്റ : കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം മെമ്പർഷിപ് ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം സ്റ്റേറ്റ് വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യൻ നിവാഹിച്ചു. ജില്ലാ പ്രസിഡന്റ് ബൈജു ഐസക് അധ്യക്ഷ്യം വഹിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ ശക്തമായ ഇടപെടലിന് ഇടതുപക്ഷ തൊഴിലാളി സംഘടനകളിൽ നിന്ന് പോലും പിന്തുണ ലഭിക്കുന്നുണ്ടെന്ന് യോഗം വിലയിരുത്തി.
വൈസ് പ്രസിഡന്റ് സി. ഡി. ബാബു, ജില്ലാ സെക്രട്ടറിമാരായ എം ജി മനോജ്. സജി കാപ്പങ്കുഴി.സെബാസ്റ്റ്യൻ ചെറുകാട്ടൂർ, ബീനോയ്, ജോണി മാനന്തവാടി, ബെന്നി മാത്യു പ്രസംഗിച്ചു.





Leave a Reply