മറക്കില്ലൊരിക്കലും സഖാവിനെ; പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ
കൽപ്പറ്റ: സഖാവ് പി കൃഷ്ണപിള്ള യെ സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. പാർട്ടി ജില്ലാ കമ്മിറ്റി ആസ്ഥാനമായ എ. വർഗ്ഗീസ് ഭവനിൽ സംസ്ഥാന കമ്മിറ്റി അംഗം പി. എം. ജോർജ്ജ് പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. രാജ്യത്ത് സംഘ പരിവാർ ഫാസിസം പിടിമുറുക്കുകയും, മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പത്ത് അടിയറവ് വെക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണിത്. എല്ലാ ജനാധിപത്യ അവകാശങ്ങളും അടിച്ചമർത്തപ്പെടുന്ന ഈ നവഫാസിസ്റ്റു സാഹചര്യത്തിൽ, കൃഷ്ണപിള്ള കാണിച്ചുതന്ന പോരാട്ടവീര്യം നമുക്ക് ഊർജ്ജമാകേണ്ടതുണ്ട് എന്ന് അനുസ്‌മരണ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
ബിജി ലാലിച്ചൻ, പി.ടി പ്രേമാനന്ദ്, എം. കെ. ഷിബു, കെ.ജി. മനോഹരൻ , സി.ജെ. ജോൺസൺ എന്നിവർ സംസാരിച്ചു.





Leave a Reply