August 20, 2026

വൈജ്ഞാനിക – സാഹിത്യ – സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു

0
IMG_20260820_121031
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയും വയനാട് ജില്ലാ സാക്ഷരതാമിഷനും സംയുക്തമായി ‘തുടർ വിദ്യാഭ്യാസ സാധ്യതകളും അവസരങ്ങളും’ എന്ന വിഷയത്തിൽ വൈജ്ഞാനിക – സാഹിത്യ – സാംസ്കാരിക സെമിനാർ സംഘടിപ്പിച്ചു. കണിയാമ്പറ്റ മില്ലുമുക്കിലെ ജില്ലാ പഞ്ചായത്ത് പരിശീലന കേന്ദ്രം ഹാളിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി.പി ജഗതിരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മൊയിൻ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ ആദ്യമായി പദ്ധതി തുക ഉപയോഗിച്ച് തുല്യതാ വിദ്യാർത്ഥികൾക്ക് സൗജന്യ പഠനത്തിന് അവസരമൊരുക്കിയ ജില്ലാ പഞ്ചായത്ത് ഭരണ സമിതി, പദ്ധതി വഴിയുള്ള ഡിഗ്രി രജിസ്ട്രേഷന് നേതൃത്വം നൽകിയ വയനാട് ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ സംഷാദ് മരക്കാർ, സാക്ഷരത മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ, മുതിർന്ന പഠിതാവായ 76 വയസുകാരൻ എ.എ ജോസ് എന്നിവരെ പരിപാടിയിൽ ആദരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ അനൗപചാരിക വിദ്യാഭ്യാസം ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയിലൂടെ എന്ന വിഷയം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ.മായ രവീന്ദ്രൻ അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി പ്രവേശന നടപടികളെക്കുറിച്ചും തുടർ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചും സാക്ഷരതാമിഷൻ ജില്ലാ കോഓർഡിനേറ്റർ പി.പ്രശാന്ത് കുമാർ സംസാരിച്ചു.

 

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി.പി യൂസഫ് മുഖ്യതിഥിയായിരുന്നു. എസ്.എൻ യൂണിവേഴ്സിറ്റി റീജിയണൽ കോ ഓർഡിനേറ്റർ ഡോ. കെ.എസ് സുരേഷ് കുമാർ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം എം സുനിൽ കുമാർ, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌ വാർഡ് അംഗം അബ്ബാസ് പുന്നോളി, സാക്ഷരത മിഷൻ അസി. കോ ഓർഡിനേറ്റർ ഡോ. എം.കെ സ്വയ, സാക്ഷരത പ്രേരക് ബൈജു ഐസക് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *