August 20, 2026

പനമരം ബദ്റുൽ ഹുദാ ഹുബ്ബുറസൂൽ കോൺഫറൻസ്: 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു, പോസ്റ്റർ റിലീസ് ചെയ്തു

0
IMG_20260820_104218
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ബദ്റുൽ ഹുദാ മീലാദ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹുബ്ബുറസൂൽ കോൺഫറൻസിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിക്കുകയും പ്രോഗ്രാമിന്റെ പോസ്റ്റർ ഭാരവാഹികൾ റിലീസ് ചെയ്യുകയും ചെയ്തു. സയ്യിദ് മുഹമ്മദ് ഫസൽ ജിഫ്രി ചെയർമാനായും, സയ്യിദ് ഹാഷിർ തങ്ങൾ, പി.കെ. ഇബ്രാഹിം സഖാഫി, സൈനുദ്ദീൻ മുസ്ലിയാർ നെല്ലിയമ്പം, തെക്കേടത്ത് അബൂബക്കർ എന്നിവർ വൈസ് ചെയർമാൻമാരായും തെരഞ്ഞെടുക്കപ്പെട്ടു. അമീർ അറക്കൽ ബത്തേരിയാണ് കൺവീനർ. ഹുദൈഫ് സഖാഫി, റാഷിദ് മുഈനി, പി.കെ. ബഷീർ കെല്ലൂർ, നൗഫൽ അഹ്സനി എന്നിവർ ജോയിന്റ് കൺവീനർമാരായും വി. ഹംസ ഫൈനാൻസ് സെക്രട്ടറിയായും നസീർ കോട്ടത്തറ കോർഡിനേറ്ററായും പ്രവർത്തിക്കും. ഇതിനുപുറമെ വിവിധ സബ് കമ്മിറ്റികളെയും യോഗത്തിൽ തെരഞ്ഞെടുത്തു. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ പി. ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ചപ്പോൾ ഇബ്രാഹിം സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു. സയ്യിദ് ഹാഷിർ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ. മമ്മൂട്ടി മദനി മുഖ്യപ്രഭാഷണം നടത്തി. നസീർ കോട്ടത്തറ സ്വാഗതവും റാഷിദ് മുഈനി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *