August 31, 2026

നാടിന്റെ കരുത്താകാൻ ‘റീച്ച്’; അഞ്ചാംപീടിക കേന്ദ്രീകരിച്ച് കൂട്ടായ്മയ്ക്ക് തുടക്കം

0
WhatsApp Image 2026-08-31 at 4.22.13 PM
By ന്യൂസ് വയനാട് ബ്യൂറോ

എടവക: റസ്ക്യു ഉൾപ്പെടെയുള്ള പ്രവർത്തങ്ങൾക്കായി അഞ്ചാംപീടിക കേന്ദ്രീകരിച്ചു റീച്ച് അഞ്ചാംപീടിക (REACH Anchampeedika )എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു. നാടിനന്റെ വികസനവും പുരോഗതിയും ലക്ഷ്യമിട്ട് ആപത്തുകളിൽ രക്ഷകരാകാനും വിദ്യാഭ്യാസത്തിലും തൊഴിലിലും വഴികാട്ടിയാകാനും ആരോഗ്യ രംഗത്ത് കരുതലാകാനും കലാ കായിക മേഖയലയിൽ പ്രോത്സാഹനമാകാനും ഉദ്ദേശിച്ചാണ് കൂട്ടായ്മക്ക് രൂപം നൽകിയത്. കൂട്ടായ്മയുടെ ഉത്ഘാടനം മഹല്ല് പ്രസിഡന്റ്‌ വി അബ്ദുല്ല ഹാജി നിർവഹിച്ചു.

മെമ്പർഷിപ് വിതരണ ഉത്ഘാടനം മഹല്ല് സെക്രട്ടറി എസ് ശറഫുദ്ധീനും ലോഗോ പ്രകാശനം മഹല്ല് ഖത്തീബ് നൗഫൽ ഗൗസിയും നിർവഹിച്ചു . കെ റഫീഖ് അധ്യക്ഷത വഹിച്ചു. എസ് മൊയ്തു സ്വാഗതം പറഞ്ഞു . എസ് അബ്ദുല്ല , വി അബൂബക്കർ ഫൈസി, കാഞ്ഞായി കരീം തുടങ്ങിയവർ സംസാരിച്ചു . എൻ നൗഫൽ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *